National
കൊവിഡ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
കഴിഞ്ഞ ആറ്മാസത്തിനിടെ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂഡല്‍ഹി | ഒമിക്രോൺ അടക്കമുള്ള കൊവിഡ് വര്‍ധനയെ തുടർന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. യെല്ലോ അലർട്ട് പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
തുടര്‍ച്ചയായി രണ്ട് ദിവസം പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തില്‍ കൂടുതലാകുമ്പോഴാണ് ജി ആര്‍ എ പി ഘട്ടം ഒന്ന് അഥവാ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക്, പുതിയ കൊവിഡ് കേസുകള്‍, ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ജി ആര്‍ എ പി. ഇതിന് യെല്ലോ, ആംബര്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ നാല് ഘട്ടങ്ങളാണുള്ളത്. കഴിഞ്ഞ ആറ്മാസത്തിനിടെ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 331 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.