Connect with us

International

കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു; ലോക്ഡൗണ്‍ വീണ്ടും നീട്ടി മെല്‍ബണ്‍

മെല്‍ബണിലും വിക്ടോറിയ സ്റ്റേറ്റിലുമുള്ള 7 മില്യണ്‍ ആളുകള്‍ക്കാണ് വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

മെല്‍ബണ്‍| ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ മെല്‍ബണില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. കൊവിഡ് ഡെല്‍റ്റ വകഭേദം കാരണം രോഗബാധ തടയാന്‍ സാധിക്കാത്തതുകൊണ്ടാണ് ലോക്ഡൗണ്‍ വീണ്ടും നീട്ടിയത്. ശനിയാഴ്ചയാണ് ലോക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

മെല്‍ബണിലും വിക്ടോറിയ സ്റ്റേറ്റിലുമുള്ള 7 മില്യണ്‍ ആളുകള്‍ക്കാണ് വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലാഴ്ച നീണ്ടു നിന്ന ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങവെയാണ് ലോക്ഡൗണ്‍ വീണ്ടും നീട്ടിയത്. സ്ഥലത്ത് കൊവിഡ് കണക്കുകള്‍ ഒറ്റ രാത്രികൊണ്ട് 92 ആയി ഉയര്‍ന്ന സഹസാഹര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് സ്റ്റേറ്റ് പ്രീമിയര്‍ ഡാന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ജൂണ്‍ പകുതിയോടെയാണ് ഓസ്ട്രേലിയയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ആരംഭിച്ചത്. അതിന് ശേഷം 15000 ത്തിലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ന്യൂസിലാന്റിലും കൊവിഡ് ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗബാധ വര്‍ധിക്കുകയാണ്. ഒരു കൊവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്റിന്റെ പദ്ധതിയാണ് ഇതോടെ തകര്‍ന്നത്.

 

Latest