Covid India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു
24 മണിക്കൂറിനിടെ 90% വര്‍ധന; ഡല്‍ഹിയില്‍ 517 പുതിയ കേസ്

ന്യൂഡല്‍ഹി | ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. 2183 കേസുകളാണ് രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ ദിവസം1150 കേസുകളായിരുന്നു. 24 മണിക്കൂറിനിടെ 90 ശതമാനത്തോളം കേസുകള്‍ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 214 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 കേസുകള്‍ കേരളത്തില്‍ മുമ്പ് നടന്ന മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്. കേരളത്തില്‍ ഇന്നലെ നാല് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
11,558 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ 517 എണ്ണം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ശേഷമുള്ള ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന കേസാണിത്.
---- facebook comment plugin here -----