National
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18,166 പേര്‍ക്ക് കൂടി കൊവിഡ്; 214 മരണം
ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 23,624 പേര്‍ രോഗമുക്തരായി.
ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18,166 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 214 മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23,624 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ആകെ മരണം 4,50,589 ആയി. രോഗമുക്തി നിരക്ക് 97.99 ആണ്.
നിലവില്‍ 2,30,971 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,71,915 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.
---- facebook comment plugin here -----




