COVID DEATH
കൊവിഡ് മരണം: സുപ്രീം കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ചതിന് ശേഷം 30 ദിവസത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ . സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.അതേസമയം, രാജ്യത്ത് ഇന്നലെ 33,376 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി.




