Connect with us

Kerala

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ച ഫലപ്രദമെന്നും ധാരണയുണ്ടായതായും മന്ത്രി

ജീവനക്കാരുടെ താത്പര്യം പരിഗണിച്ചുള്ളതാണ് തീരുമാനം. അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചക്കുള്ളില്‍ നല്‍കും. നേരത്തെ നല്‍കിയ രണ്ടുമാസത്തേതിന് പുറമെയാണിത്.

Published

|

Last Updated

കൊച്ചി | കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നും ധാരണയുണ്ടായതായും തൊഴില്‍ വകുപ്പ് മന്ത്രി മന്ത്രി ബിന്ദു കൃഷ്ണ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജീവനക്കാരുടെ താത്പര്യം പരിഗണിച്ചുള്ളതാണ് തീരുമാനം. അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചക്കുള്ളില്‍ നല്‍കും. നേരത്തെ നല്‍കിയ രണ്ടുമാസത്തേതിന് പുറമെയാണിത്. മറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാനുള്ള രേഖകള്‍ നല്‍കും. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് രേഖകള്‍ തുടങ്ങി എല്ലാ രേഖകളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, പന്ത്രണ്ട് ശതമാനം ആളുകളെ മറ്റ് സ്ഥാപനങ്ങളിലേക്ക് ക്രമീകരിക്കാമെന്ന കമ്പനി നിര്‍ദേശം നിരസിച്ചതായും ബിന്ദു കൃഷ്ണ പറഞ്ഞു. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം ഉള്ളതിനാലാണിത്.

Content Highlights:
Kerala Labor Minister announced successful discussions regarding Corro Health layoffs. An initial agreement was reached between management and employee representatives. The decision aims to address concerns and secure worker rights in Kerala.

---- facebook comment plugin here -----

Latest