Connect with us

National

യുപിയില്‍ പോലീസുകാര്‍ ചായകുടിക്കാന്‍ പോയി; പ്രതികള്‍ രക്ഷപ്പെട്ടു

വഴിയില്‍വെച്ച് ചായ കുടിക്കാനായി പോലീസുകാര്‍ വാന്‍ റോഡരികില്‍ നിര്‍ത്തുകയായിരുന്നു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പോലീസുകാര്‍ ചായകുടിക്കാന്‍ പോയ സമയച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് വാഹനം ലോക്ക് ചെയ്യാതെയാണ് ഉദ്യോഗസ്ഥര്‍ ചായ കുടിക്കാന്‍ പോയിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. ബ്രിജേന്ദ്ര കുമാര്‍, ഗയ പ്രസാദ്, ഷൈലേന്ദ്ര എന്നീ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.

വഴിയില്‍വെച്ച് ചായ കുടിക്കാനായി പോലീസുകാര്‍ വാന്‍ റോഡരികില്‍ നിര്‍ത്തുകയായിരുന്നു. വാനില്‍നിന്ന് പോലീസുകാര്‍ ഇറങ്ങിപ്പോയത് വാതില്‍ പൂട്ടാതെയായിരുന്നു. ഇത് മനസിലാക്കി പ്രതികള്‍ മൂന്നു പേരും രക്ഷപ്പെട്ടു.

രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം യുപി പോലീസിന് നാണക്കേടായിരിക്കുകയാണ്. പ്രതികള്‍ ഇറങ്ങി ഓടുമ്പോള്‍ പരിസരത്തെങ്ങും പോലീസുകാരെ സി.സി.ടി.വിയില്‍ കാണുന്നില്ല. മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും അഞ്ച് കോണ്‍സ്റ്റബിള്‍മാരും സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

 

Latest