Kerala
നിയമനക്കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
യഥാര്‍ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് സൂചന.

തിരുവനന്തപുരം | കോര്‍പ്പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. യഥാര്‍ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് സൂചന.
കത്ത് വ്യാജമാണെന്ന മേയറുടെ മൊഴിയുള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കത്ത് വ്യാജമെന്നോ അല്ലെന്നോ കൃത്യമായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
യാഥാര്‍ഥ്യം കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഡി ജി പിയാണ് തീരുമാനമെടുക്കുക.
---- facebook comment plugin here -----