National
ഗാന്ധിജിയെ അവഹേളിച്ച വിവാദ സ്വാമി കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍
ഹരിദ്വാർ സമ്മേളനത്തിൽ മുസ്ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനവും സന്യാസിമാർ നടത്തിയിരുന്നു.

ഭോപാല്‍ | മഹാത്മാ ഗാന്ധിയെ അവഹേളിച്ച വിവാദ സ്വാമി കാളീചരണ്‍ മഹാരാജിനെ മധ്യപ്രദേശില്‍ വെച്ച് ഛത്തീസ്ഗഢ് പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് അറസ്റ്റ്. ഹരിദ്വാറില്‍ നടന്ന ധരം സന്‍സദ് സന്യാസി സമ്മേളനത്തിലാണ് ഗാന്ധിജിക്കെതിരെ കാളീചരണ്‍ അവഹേളനം ചൊരിഞ്ഞത്.
ഇതിനെതിരെ റായ്പൂരിലെ തിക്രപാര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ്, ബാഗേശ്വര്‍ ധാമിലെ വാടക താമസ സ്ഥലത്ത് നിന്ന് കാളീചരണിനെ റായ്പൂര്‍ പോലീസ് പിടികൂടിയത്. ഇന്ന് വൈകുന്നേരത്തോടെ ഛത്തീസ്ഗഢിലെത്തിക്കും.
ഹരിദ്വാർ സമ്മേളനത്തിൽ മുസ്ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനവും സന്യാസിമാർ നടത്തിയിരുന്നു. എന്നാൽ ഇതുവരെ നിയമ നടപടിയുണ്ടായിട്ടില്ല.
---- facebook comment plugin here -----