Connect with us

chatisgarh

ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ ബി ജെ പി വനിതാ നേതാവിന്റെ വിവാദ പരാമര്‍ശം

തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുപ്പിയാല്‍ ഭൂപേഷ് ഭാഗലും അദ്ദേഹത്തിന്റെ മന്ത്രിസഭയും തെറിച്ച് പോകുമെന്ന് പുരന്ദേശ്വരി

Published

|

Last Updated

ജഗദല്‍പൂര്‍ | ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി ഡി പുരന്ദേശ്വരി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുപ്പിയാല്‍ ഭൂപേഷ് ഭാഗലും അദ്ദേഹത്തിന്റെ മന്ത്രിസഭയും തെറിച്ച് പോകുമെന്ന് പുരന്ദേശ്വരി. ചത്തീസ്ഗഢിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയാണ് പുരന്ദേശ്വരി. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുംവിധമുള്ള പ്രവര്‍ത്തനം നടത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം.

കോണ്‍ഗ്രസില്‍ അടുത്ത പ്രസിഡന്റ് ആരാവും എന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഒരു ഉത്തരം ലഭിക്കുമെന്നും എന്നാല്‍ ബി ജെ പിയില്‍ അങ്ങനെയല്ലെന്നും ഇവര്‍ പറഞ്ഞു. സാധാരണക്കാരനും ദേശീയ പ്രസിഡന്റ് ആവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി ജെ പി. പാവപ്പെട്ട ജനങ്ങളെ സേവിക്കുക എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടമയെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ആരെങ്കിലും ആകാശത്തേക്ക് തുപ്പിയാല്‍ അത് സ്വന്തം മുഖത്താണ് വീഴുകയെന്ന് ഭാഗല്‍ തിരിച്ചടിച്ചു. 2014 ലാണ് പുരന്ദേശ്വരി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. യു പി എ സര്‍ക്കാറില്‍ മന്ത്രിയായിരുന്നു പുരന്ദേശ്വരി.

Latest