Connect with us

National

മുഖം മിനുക്കാന്‍ കോണ്‍ഗ്രസ്; നിര്‍ണായക ചിന്തന്‍ ശിബരിന് ഇന്ന് രാജസ്ഥാനില്‍ തുടക്കം

ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന ഫോര്‍മുല നടപ്പാക്കാന്‍ ചിന്തന്‍ ശിബരില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടിയുടെ മുഖം മിനുക്കുന്നത് ഉള്‍പ്പെടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബരിന് ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് ചിന്തന്‍ ശിബര്‍ നടക്കുക. ക്യാമ്പില്‍ 430 കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് ക്യാമ്പ് ഊന്നല്‍ നല്‍കുന്നത്.

പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും സംഘടനാ രംഗത്തും നിര്‍ണായകമായ തീരുമാനങ്ങള്‍ ചിന്തന്‍ ശിബരില്‍ പ്രതീക്ഷിക്കുന്നു. ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന ഫോര്‍മുല നടപ്പാക്കാന്‍ ചിന്തന്‍ ശിബരില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കുന്നത് ഗാന്ധി കുടുംബത്തില്‍ നിന്ന് തുടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ദുര്‍ബല ഘടകങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് ചില തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ട്.

രാജ്യത്തിന്റെ ധ്രുവീകരണ അന്തരീക്ഷം, ദേശീയ സുരക്ഷ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, ജമ്മു-കശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകള്‍, സഖ്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിന്തന്‍ ശിബരിലുണ്ടാകും. ചര്‍ച്ചയ്ക്ക് ശേഷം തയ്യാറാക്കുന്ന നിര്‍ദ്ദേശം മെയ് 15 ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും പാര്‍ട്ടി അധ്യക്ഷന്റെ സമാപന പ്രസംഗത്തിന് ശേഷം പാര്‍ട്ടി ചിന്തന്‍ ശിബിരത്തിന്റെ പ്രമേയവും പ്രഖ്യാപിക്കും.

19 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബര്‍ ചേരുന്നത്. സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ ചിന്തന്‍ശിബര്‍ കൂടിയാണിത്. 2024ലെ തിരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഈ വിഷയങ്ങളെല്ലാം ഒരു തിങ്ക് ടാങ്കില്‍ ഉന്നയിക്കുമെന്നും തിവാരി പറഞ്ഞു.

 

Latest