National
മേഘാലയയില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി; ഭൂരിപക്ഷം എം എല്‍ എമാരും തൃണമൂലില്‍
ഇതോടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി.
ഷില്ലോംഗ് | മേഘാലയയില്‍ കോണ്‍ഗ്രസിന്റെ 18ല്‍ 12 എം എല്‍ എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. ഒറ്റ രാത്രി കൊണ്ട് തൃണമൂല്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറി.
മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ അടക്കമുള്ള പ്രധാന നേതാക്കളാണ് തൃണമൂലില്‍ ചേര്‍ന്നത്.
---- facebook comment plugin here -----




