congress- rss conflict
കണ്ണൂരിൽ കോൺഗ്രസ്- ആർ എസ് എസ് സംഘർഷം; പ്രവർത്തകർക്ക് പരുക്ക്
തിറ മഹോത്സവത്തിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

കണ്ണൂർ | കണ്ണൂരിൽ കോൺഗ്രസ്- ആർ എസ് എസ് സംഘർഷം. ഇരുപക്ഷത്തെയും പ്രവർത്തകർക്ക് പരുക്കേറ്റു. തലശ്ശേരി പന്ന്യന്നൂർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സന്ദീപിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആർ എസ് എസ്സുകാരായ അനീഷ്, അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ക്ഷേത്രോത്സവത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തെ ചെറുത്തതിൻ്റെ പേരിലാണ് സന്ദീപിനെ ക്രൂരമായി മർദിച്ചതെന്നും നേതാക്കൾ പറയുന്നു.
മറുപടിയായി കോൺഗ്രസും ആർ എസ് എസ്സുകാരെ ആക്രമിച്ചു. ഇതിൽ ആർ എസ് എസ്സുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അനീഷിനെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----