Connect with us

Kerala

കോണ്‍ഗ്രസ് നിലപാട് ഊരുവിലക്കിന് സമാനം ; എം വി ജയരാജന്‍

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സെമിനാറിനെത്തിയ കെ വി തോമസിനെ പുകഴ്ത്തുകയും ചെയ്തു ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍ |  കോണ്‍ഗ്രസുകാര്‍ പോലും വെറുക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയതിന്റെ ഫലമായാണ് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന അവസ്ഥയുണ്ടായതെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഇത് ഊരുവിലക്കിന് സമാനമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയിലായിരുന്നു എം വി ജയരാജന്റെ വിമര്‍ശം. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സെമിനാറിനെത്തിയ കെ വി തോമസിനെ പുകഴ്ത്തുകയും ചെയ്തു ജയരാജന്‍.

വലിയ വിവാദങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയിലെത്തിയത്. ഹൈക്കമാന്‍ഡ് രണ്ട് തവണ സെമിനാറില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിച്ചാണ് കെ വി തോമസ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെസ്റ്റാലിന്‍ തുടങ്ങിയവര്‍ വേദിയിലുണ്ട്.