Connect with us

congress plenary session 2023

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: പ്രതിപക്ഷ സഖ്യം സംബന്ധിച്ച സുപ്രധാന പ്രമേയം ഇന്ന്

മതേതര കക്ഷികളുമായി യോജിച്ച് പോകാമെന്ന നിര്‍ദേശമാകും പ്രമേയത്തിലുയരുക

Published

|

Last Updated

റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യം സംബന്ധിച്ച സുപ്രധാന പ്രമേയം ഇന്ന് അവതരിപ്പിക്കും.
വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മതേതര കക്ഷികളുമായി യോജിച്ച് പോകാമെന്ന നിര്‍ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും.

വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതിനു വേണ്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് പ്ലീനറിയോഗത്തില്‍ പങ്കെടുക്കില്ല.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിക്ക് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കും. പ്രവര്‍ത്തക സമിതിയിലേക്കുള്ള നോമിനേഷന്‍ രീതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.ഈ തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം രംഗത്തുവന്നിരുന്നു.

 

 

 

---- facebook comment plugin here -----

Latest