local body election 2025
കോൺഗ്രസ്സ് ജനപ്രതിനിധി സി പി എമ്മിൽ
കോൺഗ്രസ്സിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അശ്റഫ് പറഞ്ഞു.
പാണ്ടിക്കാട് | കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അശ്റഫ് സി പി എമ്മിൽ ചേർന്നു. കോൺഗ്രസ്സിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അശ്റഫ് പറഞ്ഞു.
35 വർഷത്തെ കോൺഗ്രസ്സ് പ്രവർത്തനം അവസാനിപ്പിച്ചാണ് അശ്റഫ് സി പി എം അംഗത്വം സ്വീകരിച്ചത്. കൂടാതെ ലീഗ് പ്രതിനിധിയായ എ ടി നാസർ സി പി ഐയിലും ചേർന്നു. അശ്റഫിന്റെ ഭാര്യയും എ ടി നാസറും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
മുന്നണിയിൽ ചേർന്നവർക്ക് എൽ ഡി എഫ് നേതാക്കൾ സ്വീകരണം നൽകി.
---- facebook comment plugin here -----


