Connect with us

congress

ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ് പുറത്താക്കി

എം ലിജുവിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി

Published

|

Last Updated

ചേര്‍ത്തല |  ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ് അനിശ്ചിത കാലത്തേക്ക് പുറത്താക്കി. ആലപ്പുഴ ഡിസിസി മുന്‍ അധ്യക്ഷന്‍ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെതിരേ കുഞ്ഞുമോന്‍ പത്രസമ്മേളനം നടത്തുകയും എം ലിജുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ എം ലിജു ശ്രമിച്ചതായി ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി.

 

 

---- facebook comment plugin here -----

Latest