National
കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ ഇടത് സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നു: സീതാറാം യെച്ചൂരി
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി | കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഇടതു സര്‍ക്കാരിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.നിലവിലെ രാഷ്ടീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സമര പരിപാടികള്‍ നടത്തും. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ സിപിഎം പിന്തുണക്കും. നേരത്തെ മാര്‍ഗരറ്റ് ആല്‍വയെ പിന്തുണക്കുമെന്ന് പറഞ്ഞ ടിഎംസി പിന്നീട് പിന്‍മാറിയതെന്തുകൊണ്ടെന്ന് ടി എം സി വ്യക്തമാക്കണം. ടിഎംസിയുടെ മുതിര്‍ന്ന മന്ത്രിയെ അറസ്റ്റ് ചെയ്ത സാഹചര്യം നമ്മുടെ മുന്നിലുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം ദേശീയ തലത്തില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമര പരിപാടികള്‍ നടത്താന്‍ സിപിഎം സിസി യോഗത്തില്‍ തീരുമാനം. സമരപരിപാടികളെ കുറിച്ച് നാളെ വിശദീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.