National
കോണ്‍ഗ്രസിന്റെ ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും; പാര്‍ലമെന്റിലും പ്രതിഷേധം തുടരും
ഏപ്രില്‍ 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടത്തുന്നത്.

ന്യൂഡല്‍ഹി | രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം . ഏപ്രില്‍ 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടത്തുന്നത്.
ബ്ലോക്ക്, മണ്ഡലം തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും. പാര്‍ലമെന്റിലും പ്രതിഷേധം തുടരും. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന തെരുവ് യോഗങ്ങള്‍ സംഘടിപ്പിക്കും. ഇന്നു മുതല്‍ ഏപ്രില്‍ എട്ട് വരെ ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ സത്യഗ്രഹം നടക്കും. 15, 20 തീയതികളില്‍ ജില്ലാതലങ്ങളിലും 20 മുതല്‍ 30 വരെ സംസ്ഥാനതലങ്ങളിലും സത്യഗ്രഹം നടത്തും. ഏപ്രില്‍ രണ്ടാം വാരം ദേശീയ തലത്തില്‍ ആയിരിക്കും സത്യാഗ്രഹം നടക്കുക. ജില്ലാതല സത്യഗ്രഹത്തിന്റെ ഭാഗമായി കലക്ടറേറ്റുകളും ഉപരോധിക്കും. ഇന്ന് രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ യോഗം ചേരും.