Kerala
രാഹുലിനെതിരായ കോണ്‍ഗ്രസ് നടപടി ചരിത്ര പരം: വി ഡി സതീശന്‍
സ്ത്രീകളുടെ അഭിമാനം കാത്തൂ സൂക്ഷിക്കാനാണ് പാര്‍ട്ടി നടപടി എടുത്തത്

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേറെ ഒരു പാര്‍ട്ടിയേയും പോലെയല്ല കോണ്‍ഗ്രസ് എന്ന് തെളിയിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ രാജിവെക്കുമെന്ന് ആരും നേരത്തെ പറഞ്ഞിട്ടില്ല.
സ്ത്രീകളുടെ അഭിമാനം കാത്തൂ സൂക്ഷിക്കാനാണ് പാര്‍ട്ടി നടപടി എടുത്തത്. ഈ നടപടി കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തും. ബലാത്സംഗ കേസില്‍ പെട്ടവര്‍ പോലും ഇടതുമുന്നണിയില്‍ സ്ഥാനങ്ങളില്‍ തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഇത്തരക്കാര്‍ ഉണ്ട്. സി പി എമ്മിന്റെ മഹിളാ നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു. സി പി എം നേതാക്കള്‍ ഇത്തരം ആരോപണ വിധേയമായപ്പോള്‍ ഒരു വാക്കു പറയാത്തവരാണ് സി പി എമ്മിലെ വനിതാ നേതാക്കള്‍.
കോണ്‍ഗ്രസ് എന്നും സ്ത്രീകള്‍ക്കൊപ്പമാണ്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം തുടങ്ങിവച്ചത് സി പി എമ്മാണ്. പല മാധ്യമ പ്രവര്‍ത്തകരേയും സി പി എം സൈബര്‍ ആക്രമണത്തിനു വിധേയമാക്കി. സൈബര്‍ ഇടത്തില്‍ സ്ത്രീകളെ ആക്രമിക്കുന്നത് മനോരോഗമാണ്. നിയമസഭയിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്.