Connect with us

National

തമിഴ്‌നാട്ടില്‍ ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു

Published

|

Last Updated

ചെന്നൈ |  കൊവിഡ് മൂന്നാം തരംഗത്തില്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ . അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച മുതലാണ് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അതേസമയം, 23,989 പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8,963 രോഗികള്‍ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രമാണ്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയില്‍ 28.6 ശതമാനമാണ് ടിപിആര്‍. ചികിത്സയില്‍ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നേരത്തെ, കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരുന്നു.

Latest