Connect with us

Kerala

അഭിഭാഷകയെ കടന്നു പിടിച്ചെന്ന് പരാതി; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലം മാറ്റി

കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്നു ജഡ്ജി 

Published

|

Last Updated

കൊച്ചി \  അഭിഭാഷകയെ കടന്നു പിടിച്ചെന്ന പരാതിക്ക് പിറകെ ജഡ്ജിയെ സ്ഥലം മാറ്റി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ അനില്‍കുമാറിനെയാണ് സ്ഥലംമാറ്റിയത്. ജഡ്ജി ചേംബറില്‍ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപില്‍നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജിയായിട്ടാണ് അനില്‍കുമാറിനെ നിയമിച്ചിരിക്കുന്നത്.

കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്നു ജഡ്ജി  വാഗ്ദാനം ചെയ്തതായും ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജഡ്ജിക്കെതിരെ നടപടി വന്നത്. ജഡ്ജിക്കെതിരെ മാര്‍ച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനു പരാതി നല്‍കിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്കു വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ജഡ്ജിക്കെതിരെ ഇപ്പോള്‍ നടപടി വന്നത്.

 

---- facebook comment plugin here -----

Latest