threatened
തൊഴിലുടമയില്‍ നിന്നു ഗര്‍ഭിണിയായ യുവതി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായി പരാതി
മലപ്പുറം | തൊഴിലുടമയില്‍ നിന്നു ഗര്‍ഭിണിയായ യുവതി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടു ത്തിയതായി പരാതി. പരുവള്ളൂര്‍ സ്വദേശിയായ 27 വയസ്സുള്ള തൊഴിലുടമയുെ പരാതിയില്‍ യുവതിയും സഹായിയായ യുവാവും അറസ്റ്റിലായി.
വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീയണിപ്പെടുത്തിയെന്നാണ് പരാതി.
മുബഷിറ യുവാവില്‍ നിന്നു ഗര്‍ഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടത്. പരാതിക്കാരനായ യുവാവിന്റെ സ്ഥാപനത്തില്‍ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. പിന്നീട് യുവതി ഗര്‍ഭച്ഛിദ്രം നടത്തി. എന്നാല്‍ ഈ വിവരം പുറത്തുപറയാതിരിക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്ക്ക് 50,000 രൂപ നല്‍കിയിരുന്നു. ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടര്‍ന്നതോടെ യുവാവ് മലപ്പുറം ജില്ല പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ആവശ്യപ്പെട്ട പണം നല്‍കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ പോലീസ് വലയിലാക്കിയത്.
താന്‍ ബി ഡി എസ് വിദ്യാര്‍ഥിനിയാണെന്നാണ് യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്നു കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.




