rape case
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി; റിയാലിറ്റി ഷോ താരത്തിനെതിരേ കേസെടുത്തു
11 ലക്ഷം രൂപ തട്ടിയെടുത്തെന്നും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രത്തിനു വിധേയയാക്കിയെന്നും പരാതി

കാസര്‍കോട് | വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീ(34)മിനെതിരേ പോലീസ് കേസെടുത്തു. 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ പറയുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ താന്‍ പ്രതിയെ ബന്ധപ്പെടുന്നതെന്നു 32കാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു 11 ലക്ഷം രൂപ പ്രതി വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.