National
ബെംഗളൂരുവില്‍ മലയാളി യുവതിയെ വയനാട് സ്വദേശി ബലാത്സംഗം ചെയ്തതായി പരാതി
കോട്ടയം സ്വദേശിയായ 20കാരിയാണ് മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്
ബെംഗളൂരു | ബെംഗളൂരുവില്‍ മലയാളി യുവതിയെ വയനാട് സ്വദേശി ബലാത്സംഗം ചെയ്തതായി പരാതി. കോട്ടയം സ്വദേശിയായ 20കാരിയാണ് മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. ഈ മാസം 12ന് സംഭവം നടന്ന് തൊട്ടടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് യുവതി പറഞ്ഞു.
ഡി സി പിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പോലീസ് കേസ് ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.







