Kerala
ഫേസ്ബുക്കില്‍ അഞ്ജലി ഹരിദാസ്; കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയില്‍
അടൂര്‍ പറക്കോട് വയല ചാങ്ങവീട്ടില്‍ പടിഞ്ഞാറ്റതില്‍ ജിതിന്‍ ടി വര്‍ഗീസ് ആണ് അറസ്റ്റിലായത്
അടൂര്‍ | ‘മെയില്‍ എസ്‌കോര്‍ട്ട് ‘ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നല്‍കു പലരില്‍ നിന്നായി പണം തട്ടിയ യുവാവ് അറസ്റ്റില്‍. സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ പരസ്യം നല്‍കി നിരവധിപേരെ കബളിപ്പിച്ച അടൂര്‍ പറക്കോട് വയല ചാങ്ങവീട്ടില്‍ പടിഞ്ഞാറ്റതില്‍ ജിതിന്‍ ടി വര്‍ഗീസ് (30) ആണ് അറസ്റ്റിലായത്.
അഞ്ജലി ഹരിദാസ് ‘ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ ‘ മെയില്‍ എസ്‌കോര്‍ട്ട് ‘ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കുകയും ഇതില്‍ ആകൃഷ്ടരാകുന്നവരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസ്, ക്ലൈന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ് തുടങ്ങി പല പേരുകളിലായി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി.
അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെപ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇര ആക്കിയിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







