Connect with us

Kerala

സ്ഥിരം മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു

പുതുപ്പാടി മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്

Published

|

Last Updated

കോഴിക്കോട് | മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് താമരശ്ശേരിയില്‍ ഉണ്ടായ സംഭവത്തില്‍ പ്രതി ബിജുവിനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പുതുപ്പാടി മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ തലയ്ക്ക് പരിക്കേറ്റു.

സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. ആഴത്തില്‍ മുറിവേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷാജി ആപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജോലി കഴിഞ്ഞ് വൈകിട്ട് നാലു മണിയോടെ വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് ഷിജിയെ ഭര്‍ത്താവ് ആക്രമിച്ചത്. ബിജു മദ്യപിച്ച് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. പോലീസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുക്കും.

 

Latest