Connect with us

Kerala

പതിനാറാം കേരള നിയമസഭ: എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തീകരിച്ചു

ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | പതിനാറാം കേരള നിയമസഭയിലെ എം എല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തീകരിച്ചു. പ്രോ ടേം സ്പീക്കര്‍ ജി സുധാകരനു മുന്നിലാണ് എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 9 മണിക്ക് ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരന്‍ സഭയെ അഭിസംബോധന ചെയ്തത്. രണ്ടാമതായി കുറ്റ്യാടിയില്‍ നിന്നുള്ള പാറക്കല്‍ അബ്ദുല്ലയും മൂന്നാമതായി നാദാപുരത്തുനിന്നുള്ള കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വനിതാ അംഗങ്ങളില്‍ ആദ്യം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച ഒ എസ് അംബിക സത്യ പ്രതിജ്ഞ ചെയ്തു.

പേരിലെ അക്ഷര ക്രമത്തിലാണ് സത്യപ്രതിജ്ഞ. ജി സുധാകരന്‍ ഇന്നലെ ലോക്ഭവനിലെത്തി പ്രോ ടേം സ്പീക്കറായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വെള്ളിയാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെയുള്ള സഭാ നടപടികള്‍ പ്രോ ടേം സ്പീക്കറാവും നിയന്ത്രിക്കുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എം എല്‍ എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്.

 

---- facebook comment plugin here -----

Latest