Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി: തന്റെ പേരെടുത്ത് പറഞ്ഞ പരാതി പച്ചക്കള്ളം; നിയമ നടപടി സ്വീകരിക്കുമെന്ന് ഫെനി
നീതിക്ക് വേണ്ടി പോരാടും. ജീവിതത്തില്‍ ഇതേവരെ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ രാഹുലിന്റെ സുഹൃത്ത് ഫെനി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. നീതിക്ക് വേണ്ടി പോരാടും. കോടതിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്നും ഫെനി പറഞ്ഞു.
ജീവിതത്തില്‍ ഇതേവരെ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. തന്റെ പേരെടുത്ത് പറഞ്ഞ പരാതി പച്ചക്കള്ളമാണ്. പരാതിക്കാരിയെ പരിചയമില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
മനസ്സാലറിയാത്ത ഒരു കാര്യത്തിലാണ് തനിക്കെതിരെ പരാതി ഉന്നയിച്ചത്. ഇതിനു മുമ്പും ഇത്തരം പരാതികള്‍ തനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഫെനി ആരോപിച്ചു.
---- facebook comment plugin here -----


