National
കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി
അഭിഭാഷകനായ ജി എസ് മണിയാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്

ന്യൂഡല്‍ഹി | ഫേസ്ബുക് പോസ്റ്റിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനായ ജി എസ് മണി എന്നയാളാണ് പരാതി നല്‍കിയത്. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
അതിനിടെ താന്‍ കഴിഞ്ഞ ദിവസം നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദായ സാഹചര്യത്തില്‍ വിശീകരണമടങ്ങിയ പുതിയ പോസ്റ്റുമായി ജലീല്‍ രംഗത്തെത്തി. ‘ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ‘ആസാദ് കശ്മീര്‍’ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം” എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കശ്മീര്‍യാത്രാ അനുഭവങ്ങള്‍ പങ്കുവച്ച കുറിപ്പിന്റെ ഒടുവില്‍ വാല്‍ക്കഷണം എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം ചേര്‍ത്തിരിക്കുന്നത്.