police meet
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് മൂന്നിന് ക്ലിഫ്ഹൗസിലാണ് യോഗം

തിരുവനന്തപുരം | സമീപ ദിവസങ്ങളില്‍ പോലീസിനെതിരെ രൂക്ഷ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉന്നതപോലസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. ഡി ജി പിയും എ ഡി ജി പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി സാധാരണ വിളിച്ച് ചേര്‍ക്കുന്ന യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. പാര്‍ട്ടി സമ്മേളങ്ങളുടെ തിരക്കിലായതിനാല്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നില്ല. എന്നാല്‍ ആലപ്പുഴയയിലെ ഇരട്ടകൊലപാതകം അടക്കം അടുത്തിടെയുണ്ടായ പല വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----