Connect with us

National

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 13 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നിന്ന് നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി|ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ബസ്തറിലുണ്ടായ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇന്നലെ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തു നിന്ന് നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു. സുരക്ഷാ സേന സംയുക്ത നക്‌സല്‍ വിരുദ്ധ ഓപറേഷന്‍ നടത്തുന്നനിടെയായിരുന്നു ഏറ്റുമുട്ടല്‍. 40 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട പാപ്പാ റാവു എന്ന നക്‌സല്‍ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപറേഷന്‍ നടത്തിയതെന്ന് ബസ്തര്‍ ഐ ജി. സുന്ദര്‍രാജ് വെളിപ്പെടുത്തി.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത ഓപറേഷനില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടല്‍. ബസ്തര്‍ ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്.

 

 

 

 

Latest