National
ധര്‍മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം; സമരം തുടരും: അഭിജീത് ദീപ്‌കെ
മന്ത്രിയുടെ രാജി സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കിയ സിജെപി നേതാവ്, പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് കോക്ക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. .പ്രതിഷേധ സ്ഥലത്ത് തടിച്ച് കൂടിയ നൂറുകണക്കിന് സമരാനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ദീപകെ, കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സമാധാനപരമായ ജനാധിപത്യ ചെറുത്തുനില്‍പ്പിന്റെയും ശക്തിയാണ് ഈ രാജി തെളിയിക്കുന്നതെന്ന് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്നവരെ സാധാരണക്കാര്‍ക്ക് ഉത്തരവാദികളാക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറഞ്ഞു.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ ഭയപ്പെടില്ലെങ്കില്‍, ഈ സര്‍ക്കാരിന് മുന്നില്‍ തലകുനിക്കില്ലെങ്കില്‍, ആരുടെയും രാജി നമുക്ക് വാങ്ങാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ രാജി- ദീപകെ ജനക്കൂട്ടത്തോട് പറഞ്ഞു.
മന്ത്രിയുടെ രാജി സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കിയ സിജെപി നേതാവ്, പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറ്റ് രണ്ട് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നാണ് ദീപ്‌കെ വ്യക്തമാക്കിയത്
DEMOCRACY WINS! 🇮🇳
Education minister Dharmendra Pradhan has resigned. pic.twitter.com/DsB6hCHUzP
— Cockroach Janta Party (@CJP_for_India) July 25, 2026
Content Highlights: Cockroach Janata Party founder Abhijeet Deepke called Education Minister Dharmendra Pradhan resignation a victory for democracy. Addressing protesters, he said peaceful resistance held authorities accountable. He urged supporters to continue the strike until the government fulfills remaining demands.


