Connect with us

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍: നിര്‍മല സീതാരാമന്‍

2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ആധുനിക പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലിമെന്റിലെ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 2012ല്‍ തന്നെ വിദേശകാര്യമന്ത്രാലയം ഇത്തരം ഒരു നീക്കം തുടങ്ങിയിരുന്നു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികല്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട് സഹായകരമാകുമന്നാണ് വിലയിരുത്തല്‍. കൂടാതെ പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ഇത്തരം നീക്കം സാഹായിക്കും.

പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ ഇ പാസ്‌പോര്‍ട്ടിലെ ചിപ്പുകളില്‍ ഡിജിറ്റലായി ശേഖരിക്കപ്പെടും. ഇത് പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുമായി ബന്ധപ്പിക്കുകയാണ് ചെയ്യുക.

 

Latest