Connect with us

Kozhikode

വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍; വര്‍ണാഭമായി മര്‍കസ് അലിഫ് ഡേ

ചടങ്ങുകള്‍ക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

Published

|

Last Updated

മര്‍കസില്‍ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുന്നു.

കോഴിക്കോട് | അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മര്‍കസില്‍ അലിഫക്ഷരം കുറിക്കാന്‍ ഒത്തുകൂടി നവാഗത വിദ്യാര്‍ഥികള്‍. ഇസ്ലാമിക പാഠശാലകളും മദ്‌റസകളും പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്നോടിയായി മര്‍കസില്‍ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വര്‍ണാഭമായി. ചടങ്ങുകള്‍ക്ക് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയില്‍ ചെലുത്തുന്ന പങ്ക് വലുതാണെന്നും അതിനാല്‍ മതിയായ ശ്രദ്ധയും പ്രാധാന്യവും നല്‍കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികള്‍ വളരുക. മാതൃകാപൂര്‍വമായിരിക്കണം അവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി മുന്നൂറോളം വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ഒമ്പത് മുതല്‍ 12 വരെ നടന്ന പരിപാടിയില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. അലിഫ് എഴുത്ത് ചടങ്ങുകള്‍ക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് മുഹമ്മദ് ബാഫഖി നേതൃത്വം നല്‍കി.

 

 

Latest