Saudi Arabia
വ്യോമയാന മേഖലയിൽ സഹകരണം; സഊദിയയും - ഗരുഡ ഇന്തോനേഷ്യയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
ടെലിഫോൺ മാർഗമായിരുന്നു ചർച്ച നടത്തിയത്
റിയാദ് |സഊദി അറേബ്യയും-ഇന്തോനേഷ്യയും തമ്മിലുള്ള വ്യോമയാന-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയയും
ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ഗരുഡ ഇന്തോനേഷ്യയും തമ്മിൽ തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജൂലൈയിൽ സഊദി സന്ദർശനവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിനെ തുടർന്നാണ്
പുതിയ കരാർ നിലവിൽ വന്നത്.

നിലവിലുള്ള വിമാന കോഡ്‌ഷെയർ സഹകരണവും സ്കൈടീമിലെ അംഗത്വവും അടിസ്ഥാനമാക്കി, ഇരു വിമാനക്കമ്പനികൾക്കുമിടയിൽ ഒരു ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഇത് ഇന്തോനേഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ഗരുഡ ഇന്തോനേഷ്യയുടെ നെറ്റ്‌വർക്കിനെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സഊദിയയുടെ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഓരോ വർഷവും ഏറ്റവും വലിയ ഹജ്ജ് സംഘത്തെയും ലക്ഷക്കണക്കിന് ഉംറ തീർഥാടകരെയുമാണ് സഊദി അറേബ്യയിലെത്തിക്കുന്നത്.
സഊദി ഗതാഗത മന്ത്രി സാലിഹ് അൽ-ജാസറിന്റെ ഇന്തോനേഷ്യൻ സന്ദര്ശനത്തോടനുബന്ധിച്ച് സഊദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ-ഒമർ, ഗരുഡ ഇന്തോനേഷ്യ വൈസ് പ്രസിഡന്റ് ഡയറക്ടർ തോമസ് സുഗിയാർട്ടോ ഒന്റോറോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സഊദിയയിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അർവേദ് വോൺ സുർ മുഹ്‌ലെൻ, ഗരുഡ ഇന്തോനേഷ്യ ട്രാൻസ്‌ഫോർമേഷൻ ഡയറക്ടർ നീൽ റെയ്മണ്ട് മിൽസ്,
ഗതാഗത മന്ത്രി ഡ്യൂഡി പൂർവഗന്ധി,അടിസ്ഥാന സൗകര്യ, പ്രാദേശിക വികസന ഏകോപന മന്ത്രി അഗസ് ഹരിമൂർത്തി യുധോയോനോ, ഹജ്ജ്, ഉംറ മന്ത്രി മൊച്ചമദ് ഇർഫാൻ യൂസഫ് എന്നിവർ പങ്കെടുത്തു.
Content Highlights:
Saudia and Garuda Indonesia signed a strategic MoU to bolster aviation and economic ties between the two nations. The deal expands codeshare operations, allowing seamless travel across Middle East, Europe, and Asia. It will also significantly benefit millions of Hajj and Umrah pilgrims.

---- facebook comment plugin here -----