Kerala
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി കണ്ടെത്തി; 112 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി
പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.
തിരുവനന്തപുരം| സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രമക്കേട് കണ്ടെത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് റദ്ദ് ചെയ്തു. വിദ്യാര്‍ത്ഥികളുമായി നടത്തിയ ഹിയറിങ്ങിനുശേഷമാണ് നടപടി.
ഇതുസംബന്ധിച്ച് പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും. വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ വകുപ്പ് അനുമതി നല്‍കി.







