Connect with us

Kerala

മാനസ വധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആദിത്യന്‍ രണ്ടാം പ്രതി

തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി

Published

|

Last Updated

കൊച്ചി | കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ രഖിലിന് ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂര്‍ ഇടചൊവ്വ സ്വദേശി ആദിത്യനാണ് കേസില്‍ രണ്ടാം പ്രതി.കഴിഞ്ഞ ജൂലൈ 30നാണ് താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി രഖില്‍ ആത്മഹത്യ ചെയ്തത്.
തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാര്‍ വര്‍മ നാലാം പ്രതിയുമായാണ്.ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളുണ്ട്. അന്വേഷണ സംഘം ബീഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌

Latest