Kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത
മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
അതേസമയം, ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളത്തോടെ മഴ ദുര്‍ബലമായി വരണ്ട അന്തരീക്ഷ സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേ സമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
---- facebook comment plugin here -----