Kerala
സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത
ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രത.

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമില്ല. ഇന്നും ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രത. അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അതേപടി തുടരുകയാണ്.
ഇന്ന് തീവ്ര മഴ മുന്നറിയിപ്പ് എവിടെയുമില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കാം. നാളെയും ശക്തമായ മഴ പ്രതീക്ഷിക്കാം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ നാശം വിതച്ചിട്ടുണ്ട്.
---- facebook comment plugin here -----