Ongoing News
സുഹാസിനി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള അന്തിമ ജൂറി അധ്യക്ഷ

തിരുവനന്തപുരം | 2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള അന്തിമ ജൂറി അധ്യക്ഷയായി സുഹാസിനിയെ നിയമിച്ചു. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി ശേഷാദ്രിയും എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്‍. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമാണ്.
80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ അവാര്‍ഡ് പ്രഖ്യാപനമുണ്ടാകും. രണ്ട് പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ട് വിലയിരുത്തും. അവര്‍ രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
---- facebook comment plugin here -----