Connect with us

Educational News

സിബിഎസ്ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് തുടങ്ങും

വിവിധ വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് ഇടവേള നൽകിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയതെന്ന് പരീക്ഷാ കൺട്രോളർ

Published

|

Last Updated

ന്യൂഡൽഹി | സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 15ന് രണ്ട് ക്ലാസുകളുടെയും പരീക്ഷകൾ തുടങ്ങും. 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ രണ്ടിനും പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 13നും സമാപിക്കും.

ആദ്യ ദിവസം രാവിലെ പത്തര മുതൽ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതൽ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ നടക്കുക. മറ്റു ദിവസങ്ങളിൽ ഒന്ന് മുതൽ നാല് സെഷനുകളിലായി പരീക്ഷ നടക്കും.

വിവിധ വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് ഇടവേള നൽകിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ജോയിന്റ് എൻട്രൻസ് എക്സാം ഉൾപ്പെടെ പരീക്ഷകൾ കണക്കിലെടുത്താണ് 12-ാം ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ തയ്യാറാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ അധ്യയന വർഷം പത്താംക്ലാസിൽ 93.12 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.33 ശതമാനവുമായിരുന്നു വിജയം.

Latest