National
സിബിഎസിഇ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 ന് മുതല്‍ നടത്തും
പന്ത്രണ്ടാം ക്ലാസില്‍ ഒരു വിഷയത്തിലും പത്താം ക്ലാസില്‍ രണ്ട് വിഷയത്തിലും ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം

ന്യൂഡല്‍ഹി | 10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. പത്താം ക്ലാസില്‍ 32 ലക്ഷം വിദ്യാര്‍ഥികളും 12 ാം ക്ലാസില്‍ 22 ലക്ഷം വിദ്യാര്‍ഥികളും സപ്ലിമെന്ററി പരീക്ഷ എഴുതും.
പന്ത്രണ്ടാം ക്ലാസില്‍ ഒരു വിഷയത്തിലും പത്താം ക്ലാസില്‍ രണ്ട് വിഷയത്തിലും ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കമ്പാര്‍ട്ട്മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി എന്നാക്കിയിരുന്നു. ഇന്നാണ് സിബിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.
---- facebook comment plugin here -----