Connect with us

Kerala

വീട്ടുവളപ്പില്‍ നിന്ന് സൈക്കിളും പണവും കവര്‍ന്ന കേസ്; പ്രതി അറസ്റ്റില്‍

കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള വീട്ടില്‍ സാമ്പാര്‍ എന്നു വിളിക്കുന്ന അന്‍സാര്‍ (43) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള വീട്ടില്‍ സാമ്പാര്‍ എന്നു വിളിക്കുന്ന അന്‍സാര്‍ (43) ആണ് അറസ്റ്റിലായത്. ഉത്സവ പറമ്പുകളില്‍ കച്ചവടം നടത്തുന്നയാളാണ് അന്‍സാര്‍.

വീട്ടുവളപ്പില്‍ നിന്നും സൈക്കിളും പണവും കവര്‍ന്ന കേസിലാണ് പന്തളം പോലീസ് പ്രതിയെ പിടികൂടിയത്. പന്തളം പൂഴിക്കാട് ശാസ്താംവിള തൊപ്പിന്റെ പടീറ്റതില്‍ വീട്ടില്‍ ബഷീര്‍ റാവുത്തറുടെ ഹീറോ സൈക്കിളും വീടിന്റെ സിറ്റൗട്ടിലെ സ്റ്റീല്‍ കൈവരിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണവും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു മോഷണ കേസിലും ഇയാള്‍ പ്രതിയാണ്.

---- facebook comment plugin here -----

Latest