Connect with us

National

ഗോവ തീരത്തിന് സമീപം ചരക്കുക്കപ്പലിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Published

|

Last Updated

കാര്‍വാര്‍| ഗോവ തീരത്തിന് സമീപം ചരക്കുക്കപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുജറാത്തില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ ഗോവയിലെ ബെതുലില്‍ നിന്നുള്ള എംവി മെഴ്സ്‌ക് ഫ്രാങ്ക്ഫര്‍ട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് മരിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ്

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ചരക്കുകപ്പലില്‍ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഗോവ തീരത്തു നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്.

വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നു. സേനയുടെ ഡോണിയര്‍ വിമാനവും നിരീക്ഷണത്തിനെത്തി.

ഡെക്കില്‍ തീ അതിവേഗം പടര്‍ന്ന് മുന്‍വശത്തുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിലെ 160 കണ്ടെയ്നറുകളില്‍ 20 എണ്ണത്തിനാണ് തീപിടിച്ചു.

 

 

.

Latest