Ongoing News
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു; സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിന് താത്ക്കാലിക ചുമതല
ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും പദവി ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവിയാണ് ഒഴിഞ്ഞത്.
കൊച്ചി | കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയോടെയാണ് ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിനാണ് അധ്യക്ഷന്റെ താത്ക്കാലിക ചുമതല. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. തീരുമാനത്തെ വിമത വിഭാഗം വൈദികര്‍ സ്വാഗതം ചെയ്തു.
സംതൃപ്തിയോടെയാണ് ഒഴിയുന്നതെന്ന് ആലഞ്ചേരി പറഞ്ഞു. ആരോഗ്യ പ്രശ്നവും പ്രായാധിക്യവും അറിയിച്ചിരുന്നു.
ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും പദവി ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവിയാണ് ഒഴിഞ്ഞത്. ബോസ്‌കോ പുത്തൂരിനാണ് അഡ്മിനിസ്ട്രേറ്ററുടെ പകരം ചുമതല.
കുര്‍ബാന രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം നിലനിന്നിരുന്നു. രൂക്ഷമായ അഭിപ്രായ ഭിന്നതക്കൊടുവിലാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാകുകയാണെന്ന പ്രഖ്യാപനം കര്‍ദിനാള്‍ ആലഞ്ചേരിയുടെ നടത്തിയത്.
സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.



