Connect with us

Kerala

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; കാർ കത്തിച്ചു

വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു

Published

|

Last Updated

കൊല്ലം | കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി.

പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest