Kozhikode
കാല്‍വെറ മെഡിക്കല്‍ എക്‌സ്‌പോക്ക് നോളേജ് സിറ്റിയില്‍ തുടക്കമായി
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്‍വെറ
കാല്‍വെറ മെഡിക്കല്‍ എക്‌സ്‌പോ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
അതോടൊപ്പം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ പരിശോധന, ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) എന്നിവ സൗജന്യമായും ഷുഗര്‍ പരിശോധന സൗജന്യ നിരക്കിലും എക്‌സ്‌പോയിലെത്തുന്നവര്‍ക്ക് ഒരുക്കിയിട്ടുണ്ട്. നവംബര്‍ 1 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് എക്‌സ്‌പോ നടക്കുന്നത്.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പൊ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. യു മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജ്‌മെന്റ് പ്രതിനിധികളായ തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്‌മാന്‍, യൂസുഫ് നൂറാനി, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, വൈസ് പ്രിന്‍സിപ്പല്‍ നാസിയ ഫര്‍ഹീന്‍ സംബന്ധിച്ചു.
Content Highlights: Calvera Medical Expo commenced at Markaz Knowledge City as part of Markaz Unani Medical College decennial celebrations. The expo features working models of human anatomy and offers free health checkups. Kozhikode District Panchayat member Rajesh Jose Master inaugurated the event.




