Connect with us

Kerala

സമയക്രമം പാലിക്കുന്നതിനെ ചൊല്ലി തര്‍ക്കം: ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി;ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരുക്ക്

കോഴിക്കോട് നഗരത്തില്‍ നിന്നും ചേവായൂര്‍, ചേവരമ്പലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കടുപ്പയില്‍, മനിര്‍ഷ എന്നീ ബസ്സുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു കയ്യാങ്കളി.

Published

|

Last Updated

കോഴിക്കോട്| സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും ചേവായൂര്‍, ചേവരമ്പലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കടുപ്പയില്‍, മനിര്‍ഷ എന്നീ ബസ്സുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു കയ്യാങ്കളി. ഇരു ബസ്സുകളും സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ ഒരേ സമയം എത്തിയതു മുതലാണ് സംഘര്‍ഷമുണ്ടായത്.

പിന്നീട് രണ്ടാം ഗേറ്റിന് സമീപത്തെത്തിയപ്പോള്‍ കടുപ്പയില്‍ ബസ്സിലെ ഡ്രൈവര്‍, മനിര്‍ഷാ ബസ്സിന്റെ മുന്‍വശത്തെ ചില്ല് ഹോളോബ്രിക്സ് ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരിയ്ക്കും പരുക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൗണ്‍ പോലീസ് ബസ്സുകള്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

---- facebook comment plugin here -----

Latest