Connect with us

International

സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി; 20 പേര്‍ മരിച്ചു

20 പേര്‍ക്ക് പരുക്കേറ്റു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

Published

|

Last Updated

ജിദ്ദ | സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തിയമര്‍ന്നു. അപകടത്തില്‍ 20 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയിലെ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ ബസ് തീപിടിച്ച് കത്തിയമരുകയായിരുന്നു.

ബസില്‍ തീയാളിപ്പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

പരുക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

 

Latest